ഗള്‍ഫ് എയര്‍ സര്‍വീസ് നിര്‍ത്തുന്നു
മസ്കറ്റ്: ഗള്‍ഫ് എയര്‍ മസ്കറ്റില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനസര്‍വീസുകള്‍ ഏപ്രില്‍ മുതല്‍ നിര്‍ത്തും. മസ്കറ്റ്- തിരുവനന്തപുരം റൂട്ടില്‍ ആഴ്ചയില്‍ മൂന്നു സര്‍വീസ് ആണ് ഉണ്ടായിരുന്നത്.
ആഴ്ചയില്‍ നാലുതവണ ഉണ്ടായിരുന്ന മസ്കറ്റ്- ദില്ലി സര്‍വീസും നിര്‍ത്തും. മുംബൈയ്ക്ക് മസ്കറ്റില്‍ നിന്നും ദിവസേനയുള്ള ഗള്‍ഫ് എയറിന്റെ രണ്ടു സര്‍വീസുകള്‍ ഒന്നായി കുറവുചെയ്യും.
മസ്കറ്റില്‍ നിന്നും വിവിധ ഗള്‍ഫ്കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകളിലും കുറവു വരുത്തും. ഒമാനിലെ ഗള്‍ഫ് എയര്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുവരുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ മലയാളികളും ഉണ്ട്.
മസ്കറ്റിലെ സീബ് രാജ്യാന്തര വിമാനത്താവളത്തിലുള്ള ഗള്‍ഫ് എയറിന്റെ ഹബ് ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം നിര്‍ത്തും.












Click it and Unblock the Notifications