സൗദിയില്‍ മലയാളി കൊല്ലപ്പെട്ടു
റിയാദ്: സൗദിഅറേബ്യയിലെ റിയാദില്‍ മലയാളിയുവാവ് കൊല്ലപ്പെട്ട നിലയില്‍. റിയാദിലെ ഡികോറല്‍ സൗദി അലുമിനിയം കമ്പനിയില്‍ ജീവനക്കാരനായ പൗലോസ്(45) ആണ് മരിച്ചത്.
തൃശൂരില്‍ മാള താഴേക്കാട് സ്വദേശി പുന്നേലിപ്പറമ്പില്‍ യോഹന്നാന്റെ മകനാണ് പൗലോസ്. റിയാദിലെ ഫ്ലാറ്റിലാണ് പൗലോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കു പിറകില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം റിയാദിലെ ഷിംഷി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. 12വര്‍ഷമായി റിയാദില്‍ ജോലിചെയ്തുവരുന്ന പൗലോസ് നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതിനിടയിലാണ് കൊല.
റോസ്ലി പോളാണ് ഭാര്യ. ഗ്ലോറിയ(11), ഐസക് (6), നാലുമാസം പ്രായമുള്ള ഡാനിയേല്‍ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications