Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി യുവതിയെ കൊന്ന യുവാവിന് വധശിക്ഷ

ദോഹ: ഖത്തറില്‍ മലയാളി യുവതിയെ കൊലപ്പെടുത്തി വീടിനു തീ വെച്ച മലയാളി യുവാവിനെ ശരിഅത്ത് കോടതി വധശിക്ഷയ്ക്കു വിധിച്ചു.

കൊല്ലം ജില്ലയില്‍ പുനലൂരിനു സമീപം പിറവന്തൂര്‍ സ്വദേശിയായ ലിജ റോണിയെ കൊല ചെയ്ത കേസില്‍ അടൂര്‍ സ്വദേശിയായ അരുണ്‍ ഫിലിപ്പ് എബ്രഹാമിനെയാണ് വധശിക്ഷയ്ക്കു വിധിച്ചത്.

2001 ഏപ്രില്‍ 24നാണ് ലിജ കൊല ചെയ്യപ്പെട്ടത്. ലിജയെ കുത്തിക്കൊന്ന ശേഷം അരുണ്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീടിന് തീകൊളുത്തി. വീടിന് തീപിടിച്ചപ്പോള്‍ അരുണിനും പൊള്ളലേറ്റിരുന്നു.

ലിജയും അരുണും ദോഹയിലെ ഒരു ഗ്രാഫിക്സ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ജോലി സംബന്ധിച്ച പകയാണ് ലിജയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് അരുണ്‍ കുറ്റസമ്മതം നടത്തിയിരുന്നു. തന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കാന്‍ ലിജ ശ്രമിക്കുന്നുണ്ടെന്ന് അരുണ്‍ കരുതിയിരുന്നു.

വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+