കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ മടങ്ങേണ്ടി വരുമോ?

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഗള്‍ഫില്‍ നിന്നുള്ള മടങ്ങിവരവിനെക്കുറിച്ച് രാജ്യസഭയില്‍ നല്ലൊരു ചര്‍ച്ച മാര്‍ച്ച് 19 ചൊവാഴ്ച നടന്നു. ഈ വിഷയം രാജ്യസഭയില്‍ ഉയര്‍ത്തിയതിന് വിദേശമലയാളികള്‍ തീര്‍ച്ചയായും മുസ്ലീംലീഗിന്റെ അബ്ദുള്‍ സമദ് സമദാനിക്ക് നന്ദിപറയേണ്ടതുണ്ട്.

പത്താംക്ലാസ് ജയിക്കാത്ത വിദേശത്തൊഴിലാളികളുടെ വരവിനെ നിയന്ത്രിക്കാന്‍ യുഎഇ സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തുകൊണ്ടിരിക്കുകയാണ്. ഈ തീരുമാനം നടപ്പാക്കിയാല്‍ ഇന്ത്യയിലേക്ക് ഗള്‍ഫില്‍ നിന്ന് തൊഴിലാളികളുടെ ഒരൊഴുക്കുതന്നെ ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് സമദാനി പ്രസംഗം തുടങ്ങിയത്. ഈ നിയമം പാസായാല്‍ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക മേഖലയ്ക്ക് വന്‍ തിരിച്ചടിയുണ്ടാകും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പല മലയാളികളും പത്താംക്ലാസ് പാസായില്ലെങ്കിലും വിദഗ്ധരായ തൊഴിലാളികളാണ്. ഈ പ്രശ്നം ഏറ്റെടുത്ത് യുഎഇ സര്‍ക്കാരിനോട് ചര്‍ച്ച ചെയ്ത് യുഎഇയുടെ തീരുമാനം പുന:പരിശോധിപ്പിക്കണമെന്നും കൂടി പറഞ്ഞാണ് സമദാനി ഇരുന്നത്.

രാജ്യസഭയില്‍ സമദാനിയുടെ ഈ ഉല്ക്കണ്ഠയ്ക്ക് മറുപടി പറഞ്ഞത് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി ഒ. രാജഗോപാലായിരുന്നു. അദ്ദേഹവും ഈ പ്രശ്നം രാജ്യസഭാംഗങ്ങളുടെ ശ്രദ്ധയില്‍പെടുത്താന്‍ പരമാവധി ശ്രമിച്ചു. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം നീറുന്ന പ്രശ്നമാണ്. മുസ്ലീംലീഗ് അംഗങ്ങളുടെ ഈ വികാരം താന്‍ വിദേശകാര്യമന്ത്രിയെ അറിയിക്കാം.- രാജഗോപാല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X