Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേക്ക് ജര്‍മ്മന്‍കാരുടെ ഒഴുക്കോ?

ദില്ലി: കേരളത്തിലേക്ക് ജര്‍മ്മന്‍സായ്പന്‍മാര്‍ ഒഴുകുന്നുണ്ടെങ്കില്‍ അതിശയിക്കേണ്ട. ഇതിന് നമ്മള്‍ കേരളീയര്‍ പ്രത്യേകമായി ഒരാളോട് നന്ദി പറയണം. ജര്‍മ്മനിയിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന റൊണാള്‍ഡെനിനോട്.

കാരണം അദ്ദേഹം 2000ല്‍ തയ്യാറാക്കിയ ജര്‍മ്മന്‍ എംബസി ഡയറിയാണ് ജര്‍മ്മന്‍ സായ്പന്‍മാരുടെ ഈ ഒഴുക്കിന് കാരണം. ജര്‍മ്മന്‍ എംബസി ഡയറിയില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളുടെയും ഏതാനും കേന്ദ്രഭരണപ്രദേശങ്ങളുടെയും വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ കേരളസംസ്ഥാനത്തെക്കുറിച്ചും വിവരങ്ങളുണ്ട്. ഇതില്‍ കേരളത്തിന്റെ ഔദ്യോഗികവെബ്സൈറ്റിന്റെ വിലാസമായി ഒരു നീലവെബ്സൈറ്റിന്റെ വിലാസമാണ് കൊടുത്തിരിക്കുന്നത്.

കേരളത്തിന്റെ വെബ്സൈറ്റില്‍ ചെല്ലുന്ന ജര്‍മ്മന്‍കാര്‍ കാണുന്നത് തുണിയുടുക്കാത്ത പെണ്ണുങ്ങളുടെ ചിത്രമാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ- ലീലാവിലാസം സായ്പിനെ ഹരംപിടിപ്പിക്കുന്നുണ്ടാകും.

ജര്‍മ്മന്‍ എംബസി ഡയറിയില്‍ കേരളത്തിന്റെ വെബ്സൈറ്റ് വിലാസം സന്ദര്‍ശിച്ചു നോക്കൂ. കേരളത്തിന്റെ കഥകളിയും കൂത്തും കാണാന്‍ കൊതിക്കുന്ന താങ്കള്‍ വിലാസവതികളുടെ ലീലാവിലാസം കണ്ട് ഞെട്ടരുതെന്ന് മാത്രം.

2000 മുതല്‍ കേരളത്തിന്റെ വിലാസമായി ജര്‍മ്മന്‍ എംബസി ഡയറിയില്‍ കൊടുത്തിരിക്കുന്നത് ഈ വിലാസം തന്നെ. ഇത് തിരുത്താന്‍ മലയാളികള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ജര്‍മ്മന്‍ സായ്പ് വഴങ്ങുന്നില്ലത്രേ.

ഓരോ വര്‍ഷവും ധാരാളം ടൂറിസ്റുകള്‍ ജര്‍മ്മനിയില്‍ നിന്നെത്തുന്നു. 2000ല്‍ ജര്‍മ്മനിയിലെ ബോണ്‍, ബെര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഓഫീസുകളില്‍ നിന്ന് 80,000 വിസകളാണ് നല്കിയിരുന്നത്. ഇതില്‍ അധികവും കേരളത്തിലേക്കായിരുന്നു. ഇപ്പോള്‍ മനസ്സിലായില്ലേ ജര്‍മ്മന്‍സായ്പന്‍മാര്‍ക്ക് കേരളത്തിനോടുള്ള കൗതുകത്തിന്റെ കാരണം?.

കേരളത്തിന്റെ ഔദ്യോഗിക വിനോദ സഞ്ചാര വെബ്സൈറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+