കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ഫ്രീ സോണ്‍ നഗരങ്ങള്‍ വലുതാക്കും

  • By Staff
Google Oneindia Malayalam News

അബുദാബി: ദുബായ് നഗരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായ ദുബായ് ഇന്റര്‍നെറ്റ്സിറ്റിയുടെയും ദുബായ് മീഡിയ സിറ്റിയുടെയും വലിപ്പം കൂട്ടുന്നു. ദുബായ് ഫ്രീസോണിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നഗരങ്ങളായാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയും ദുബായ് മീഡിയ സിറ്റിയും അറിയപ്പെടുന്നത്.

ഈ രണ്ട് കെട്ടിടസമുച്ചയങ്ങളുടെയും ചുമതലയുള്ള ദുബായ് ടെക്നോളജി ഇ-കോമേഴ്സ് ആന്റ് മീഡിയ ഫ്രീ സോണ്‍(ടെകോം) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഈ വിവരം.

ഇപ്പോള്‍ ഈ രണ്ട് നഗരങ്ങളും കൂടി 15ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇത് രണ്ടും കൂടി 50 ലക്ഷം ചതുരശ്ര അടിയിലേക്ക് വിപുലീകരിക്കാനാണ് തീരുമാനം. ഈ കെട്ടിടസമുച്ചയങ്ങളില്‍ ഓഫീസ് തുറക്കാന്‍ കൂടുതല്‍ ആവശ്യക്കാര്‍ മുന്നോട്ട് വരുന്നതിനാലാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയും ദുബായ് മീഡിയ സിറ്റിയും വിപുലീകരിക്കുന്നത്.

രണ്ട് വര്‍ഷം മാത്രം മുമ്പാണ് ഈ രണ്ട് കെട്ടിടസമുച്ചയങ്ങളും പ്രവര്‍ത്തനക്ഷമമായത്. ഇതിനകം തന്നെ ദുബായ് മീഡിയാ സിറ്റിയില്‍ 335 ഓഫീസുകളും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയില്‍ 315 ഓഫീസുകളും പ്രവര്‍ത്തിക്കുന്നു.

ദുബായ് സര്‍ക്കാര്‍ ആരംഭിച്ച വിജ്ഞാന സമ്പദ്രംഗത്തെ സംരംഭങ്ങളുടെ വിജയമാണ് ഇപ്പോഴത്തെ ഈ വിപുലീകരണത്തിന് പ്രേരണയായതെന്ന് ടെകോം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഗെര്‍ഗാവി പറഞ്ഞു. ദുബായ് സര്‍ക്കാരിന്റെ ഈ സംരംഭം വാര്‍ത്താവിനിമയ സാങ്കേതിക വിദ്യയുടെയും മാധ്യമവ്യവസായങ്ങളുടെയും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ വന്‍കിട കമ്പനികളായ മൈക്രോസോഫ്റ്റ്, ഒറക്കിള്‍, ഐബിഎം, എച്ച്പി, എംബിസി, റോയിട്ടേഴ്സ്, സിഎന്‍എന്‍, സിഎന്‍ബിസി എന്നീ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈ ഫ്രീസോണില്‍ ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനികളും പ്രവര്‍ത്തിക്കുന്നു. ഇവിടെ ഒട്ടാകെ 5000 ജീവനക്കാര്‍ ജോലി ചെയ്യുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X