ദുബായ് കപ്പല്‍ശാലാ ദുരന്തം: മരണം 39 ആയി
ദുബായ്: ദുബായിലെ കപ്പല്‍ശാലയില്‍ കടല്‍വള്ളം ഇരച്ചുകയറി മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരില്‍ നാല് മലയാളികളും പെടും. ചെങ്ങന്നൂര്‍ പാല സ്വദേശി അലക്സ് സാമുവല്‍ (27), കൊട്ടാരക്കര പട്ടാഴി സ്വദേശി വിശ്വനാഥന്‍, പള്ളുരുത്തി സ്വദേശി സുനില്‍കുമാര്‍ (32), തേവര സ്വദേശി ജോര്‍ജ് ഫിലിപ്പ് (51) എന്നിവരാണ് മരിച്ചത്.
ദുരന്തത്തില്‍ മരിച്ച അലക്സ് സാമുവല്‍ ചെങ്ങന്നൂര്‍ പെണ്ണൂക്കര പന്തപ്ലാമുകുടിയില്‍ ലേക്ക് വ്യൂവില്‍ പി. ടി. സാമുവലിന്റെ മകനാണ്. നാല് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന അലക്സ് അവിവാഹിതനാണ്. രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ വന്നിരുന്ന അലക്സ് മെയ് ഒന്നിന് നാട്ടില്‍ പോവാനിരിക്കെയാണ് ദുരന്തമുണ്ടായത്.
എറണാകുളം പള്ളുരുത്തി കുന്നത്തറ പരേതനായ കെ. വി. നാരായണന്റെ മകനാണ് സുനില്‍കുമാര്‍. കൊച്ചി കപ്പല്‍ശാലയിലും സൗദി അറേബ്യയിലും ജോലി ചെയ്തിരുന്ന സുനില്‍ കുമാര്‍ കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ പ്രവേശിച്ചത്. പെരുമ്പടപ്പ് സ്വദേശി ഷീബയാണ് ഭാര്യ. മക്കള്‍: ചിപ്പി, ചിഞ്ചു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മലയാളികളില്‍ സോണല്‍ കുമാരന്‍ (24), നജി കുമാര്‍ (35), ജോസഫ് നിക്കൊളാസ് (26), കെ. ബി. ഷാജി (39), എം. സഞ്ജയ് (28) എന്നിവരും പെടും.












Click it and Unblock the Notifications