ഇംഗ്ലണ്ടിലെ മലയാളിവിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം
കൊച്ചി: മലയാളി നിയമവിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് വിജയം. സ്പെയിനില്‍ നടന്ന സ്പെയ്സ് ലോ മൂട്ട്കോര്‍ട്ട് മത്സരത്തിന്റെ യൂറോപ്യന്‍ നാട് കേന്ദ്രീകരിച്ചുള്ള മത്സരത്തിലാണ് മലയാളി വിദ്യര്‍ത്ഥികളാണ് ശാഗി ശശികുമാറും സേതു നന്ദകുമാറും വിജയിച്ചത്.
ഇംഗ്ലണ്ടിലെ വാര്‍വിക്ക് സര്‍വകലാശാലയില്‍ നിയമവിദ്യാര്‍ത്ഥികളാണ് ഇരുവരും. ഇംഗ്ലണ്ടിലെ സര്‍വകലാശാലകളെ പ്രതിനിധീകരിച്ചായിരുന്നു ഇവര്‍ മത്സരിച്ചത്. വരുന്ന ഒക്ടോബറില്‍ അമേരിക്കയിലെ ഹൂസ്റണില്‍ നടക്കുന്ന ഫൈനലില്‍ യൂറോപ്യന്‍ നാടുകളെ ഇവര്‍ പ്രതിനിധീകരിക്കും.
പോളിഷ് വിദ്യാഭ്യാസ വിചക്ഷണനും നിയമകാര്യ വിദഗ്ധനുമായിരുന്ന മാന്‍ഫ്രെഡ് ലാക്സിന്റെ ഓര്‍മ്മയ്ക്കാണ് ഈ മൂട്ട്കോര്‍ട്ട് മത്സരം നടന്നത്. തിരുവനന്തപുരം മണക്കാട് തൃപ്തിയില്‍ എസ്. ശശികുമാറിന്റെയും ഗീതയുടേയും മകളാണ് ശാഗി. എറണാകുളം കടേക്കല്‍ നന്ദകുമാറിന്റെയും അച്ചംവീട്ടില്‍ നിര്‍മലയുടെയും മകനാണ് സേതു. ഇരുവരും തിരുവനന്തപുരം ലോ അക്കാദമിയിലാണ് പഠിച്ചത്.












Click it and Unblock the Notifications