വിശ്വനാഥന്റെ മൃതദേഹം കണ്ടെത്തി
അടൂര്‍: ദുബായില്‍ കപ്പല്‍ശാലയില്‍ വെള്ളം ഇരച്ചുകയറിയുണ്ടായ ദുരന്തത്തില്‍ മരിച്ച അടൂര്‍ മണ്ണടി വാറവില്‍ വിശ്വനാഥന്റെ (48) മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് ആറര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ക്ക് ഔദ്യോഗികമായ അറിയിപ്പ് ഇതേ വരെ ലഭിച്ചിട്ടില്ല. വിശ്വനാഥന്റെ ബന്ധു കൂടിയായ വിജയകുമാര്‍ ആണ് വിവരം ബന്ധുക്കളെ ഫോണില്‍ അറിയിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമം നടക്കുകയാണ്.
ഇതോടെ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഒരു മലയാളിയെ കൂടി കാണാതായിട്ടുണ്ട്. കൊച്ചി സ്വദേശി ഇവാന്‍ സിമാത്തിയെയാണ് കാണാതായത്.












Click it and Unblock the Notifications