ലോകമലയാളി സമ്മേളനം ജര്‍മ്മനിയില്‍ ...
തിരുവനന്തപുരം: ലോകമലയാളിസമ്മേളനം ജര്‍മ്മനിയില്‍ നടത്താന്‍ മന്ത്രിസഭായോഗം അനുമതി നല്കി. ആഗസ്തിലാണ് സമ്മേളനം നടക്കുകയെന്ന് എ.കെ. ആന്റണി അറിയിച്ചു.
ഏപ്രില്‍ മൂന്ന് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമന്വയം 2002 എന്ന പേരില്‍ നേരത്തെ ബാംഗ്ലൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഈ ലോകമലയാളി സമ്മേളനം പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
ലോകമലയാളി കൗണ്‍സിലും നോര്‍ക്ക(നോണ്‍-റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ്)യും സംയുക്തമായി സമ്മേളനം സംഘടിപ്പിക്കും. സംസ്ഥാനത്തുനിന്നും പോകുന്ന ഔദ്യോഗികപ്രതിനിധി സംഘത്തിന്റെ ചെലവ് മാത്രമാണ് സര്‍ക്കാര്‍ വഹിക്കുക.
സമ്മേളനത്തിന്റെ മറ്റെല്ലാ ചെലവും ലോകമലയാളി കൗണ്‍സില്‍ വഹിക്കും. - മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications