കലയുടെ കലാമേള ഏപ്രില്‍ 19ന്
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) ഏപ്രില്‍ 19 വെള്ളിയാഴ്ച കലാമേള സംഘടിപ്പിക്കുന്നു. കുവൈത്തിലെ ഹാവല്ലിയിലെ അല്‍ ജീല്‍ സ്കൂളില്‍ നടക്കുന്ന മേളയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
ചലച്ചിത്ര നടന്‍ മുരളി, ഗായിക കെ. പി. എ. സി. സുലോചന എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. കലാ ട്രസ്റിന്റെ സാംബശിവന്‍ സ്മാരക അവാര്‍ഡ് കെ. പി. എ. സി. സുലോചനയ്ക്ക് ചടങ്ങില്‍ മുരളി സമ്മാനിക്കും. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.
ചാരിറ്റി ബസാര്‍, ആര്‍ട് ഗ്യാലറി, ശാസ്ത്ര മേള എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും.












Click it and Unblock the Notifications