സലാല അപകടം: കൊല്ലപ്പെട്ടവരില്‍ മലയാളിയും
ദുബായ്: ഒമാനിലെ സലാലയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മലയാളിയുള്‍പ്പെടെ 46 പേര്‍ കൊല്ലപ്പെട്ടു. തൃശൂര്‍ സ്വദേശി സുദര്‍ശനന്‍ എന്ന പേരുള്ള ഒരു മലയാളിയാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ മലയാളി വിഭാഗം അറിയിച്ചു.
ധോഫറില്‍ ഏപ്രില്‍ 19 വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മരിച്ച 46 പേരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. പന്ത്രണ്ടുപേര്‍ രാജസ്ഥാനില്‍ നിന്നും അഞ്ചു പേര്‍ പഞ്ചാബില്‍ നിന്നും ഉള്ളവരാണ്. ഒരാള്‍ മലയാളിയാണ്. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അല്‍ നാഹ്ധ അല്‍ ഒമാനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ബസാണ് മറിഞ്ഞത്. സലാലയ്ക്കടുത്ത് മുഘ്സായില്‍ കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞത്. ബസ് 30 മീറ്റര്‍ താഴെയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. സലാലയിലേക്ക് വെള്ളിയാഴ്ച ഷോപ്പിംഗിന് ഇറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ സലാലയിലെ മിലിറ്ററി ആശുപത്രിയിലും സുല്‍ത്താല്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications