വിദേശമലയാളികള്‍ക്ക് കോര്‍പറേഷന്‍
തിരുവനന്തപുരം: വിദേശമലയാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രത്യേക കോര്‍പ്പറേഷന്‍ രൂപീകരിക്കുമെന്ന് പ്രവാസി മന്ത്രി എം.എം. ഹസ്സന്‍. പ്രവാസി മലയാളികളുടെ ക്ഷേമത്തിന് പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക (നോണ്‍-റസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ഏജന്‍സി) യുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും ഹസ്സന്‍ അറിയിച്ചു.
ഏപ്രില്‍ 20 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോര്‍പ്പറേഷന് മുകളില്‍ സര്‍ക്കാര്‍ നിയന്ത്രണം പരിമിതമായിരിക്കും. പരമാവധി സ്വയംഭരണാവകാശം നല്കാനാണിത്. - അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശമലയാളികളുടെ മുതല്‍മുടക്ക് കേരളത്തില്‍ കൂട്ടാന്‍ കോര്‍പ്പറേഷന്‍ പരമാവധി ശ്രമിക്കും. വിദേശമലയാളികളുടെ നിക്ഷേപം ആകര്‍ഷിക്കാനായി ഒരു എന്‍ആര്‍ഐ ഗ്രോത്ത് ഫണ്ട് ഇറക്കുന്നതു സംബന്ധിച്ച് എസ്ബിഐയുമായി നടന്നുവരുന്ന ചര്‍ച്ച അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications