കുവൈത്തില്‍ അപകടം; 8 മലയാളികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ സുബാനില്‍ മിനി ബസും ട്രെയ്ലറും കൂട്ടിയിടിച്ച് എട്ട് മലയാളികളടക്കം 12 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 പേരും ഇന്ത്യക്കാരാണ്.
മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ ഒരാള്‍ മലയാളിയാണ്. 17 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ അഹല്ലിയ സ്വിച്ച് ഗിയര്‍ കമ്പനിയിലെ ജീവനക്കാരാണ് മിനി ബസില്‍ സഞ്ചരിച്ചിരുന്നത്.
കൊല്ലം പെരിനാട് ഇടവട്ടം തൊണ്ടിറക്കുമുക്ക് പാര്‍വതി മന്ദിരത്തില്‍ കൃഷ്ണനുണ്ണി (38), ശൂരനാട് തൃക്കുന്നപുഴ തെക്കുമംഗലത്ത് എം. ജി. അനില്‍കുമാര്‍ (30), പത്തനാപുരം മരുതിമൂട് മുകളിലഴികത്ത് രാജേഷ് (24), പത്തനാപുരം കുണ്ടയം കമാരമംഗലത്ത് മോഹനന്‍ (46), കോട്ടയം ഏറ്റുമാനൂര്‍ അംബികാ സദനത്തിലെ എ. എന്‍. ഗോപകുമാര്‍ (33), തലയോലപ്പറമ്പ് മുണ്ടറാത്ത് സാദത്ത് (24), പത്തനംതിട്ട റാന്നി തോട്ടമണ്‍ മൂത്തേടത്ത് കെ. മുരുകേശന്‍ (28), തിരുവനന്തപുരം ശ്രീകാര്യം കരിയം വിഷ്ണുകൃപയില്‍ ഷാജി (33) എന്നിവരാണ് മരിച്ച മലയാളികള്‍.












Click it and Unblock the Notifications