ദുബായ് ഫെസ്റിവല്‍ ജനവരിയില്‍
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍ അടുത്ത വര്‍ഷം ജനവരി 15 മുതല്‍ ഫിബ്രവരി 15 വരെ നടത്തുമെന്ന് ഫെസ്റിവല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സയ്യിദ് മുഹമ്മദ് അല്‍നബുദ അറിയിച്ചു. ദുബായ് എയര്‍പോര്‍ട്ട് എക്സ്പോയിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് ഒന്നുമുതല്‍ 31 വരെ നടന്നിരുന്ന വാണിജ്യോത്സവം ആദ്യമായാണ് മറ്റൊരു തീയ്യതിയിലേക്ക് മാറ്റുന്നത്. വ്യവസായമേഖലകളിലും ചെറുകിട വാണിജ്യമേഖലകളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീയതിമാറ്റാന്‍ തീരുമാനിച്ചത്. ഷോപ്പിംഗ് ഫെസ്റിവലിന് എത്തിയ കുടുംബസന്ദര്‍ശകരും തീയതിമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈദ് അവധിക്കാലം, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പൊതുഅവധിക്കാലവും കണക്കിലെടുത്താണ് ഷോപ്പിംഗ് ഫെസ്റിവല്‍ തീയതി ജനവരി 15 മുതല്‍ ആക്കിമാറ്റിയത്.












Click it and Unblock the Notifications