മലയാളി വിമാനയാത്രക്കാര്‍ കൂടുന്നു
കൊച്ചി: മലയാളികളായ വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നു. രാജ്യത്തെ മൊത്തം വിദേശവിമാനയാത്രക്കാരില് അഞ്ച് ശതമാനം കേരളത്തില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
വിദേശവിമാനയാത്രക്കാരുടെ എണ്ണത്തില്‍ പ്രമുഖ വിമാനത്താവളമായ കൊല്‍ക്കത്തയെ തിരുവനന്തപുരം പിന്തള്ളി. എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2001-2002ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 7.35 ലക്ഷം യാത്രക്കാര്‍ വിദേശത്തേക്കു പോയി. പക്ഷെ കൊല്‍ക്കത്തയില്‍ നിന്ന് ഈ കാലയളവില്‍ 5.90 ലക്ഷം പേര് മാത്രമാണ് യാത്രചെയ്തത്.
കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് അന്താരാഷ്ട്രപദവി ലഭിച്ചതാണ് യാത്രക്കാരുടെ വര്‍ധനവിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചി വിമാനത്താവളം വഴി 4.19 ലക്ഷം യാത്രക്കാരും കോഴിക്കോട് വഴി 3.29 ലക്ഷം പേരും വിദേശത്തേക്ക് യാത്ര ചെയ്തു.
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്രവിമാനസര്വീസുകളുടെ എണ്ണവും കാര്യമായി വര്‍ധിച്ചു. 1999-2000ല്‍ 1273 സര്‍വീസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4319 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് നിന്നും കഴിഞ്ഞ വര്‍ഷം 5486 സര്‍വീസുകളാണ് നടത്തിയത്. എന്നാല്‍ കൊല്‍ക്കത്തയില്‍ നിന്നും 6336 സര്‍വീസുകള്‍ നടക്കുന്നുണ്ട്.
കൊല്‍ക്കത്തയില്‍ നിന്നും 12 വിദേശവിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ തിരുവനന്തപുരത്ത് നിന്നും എട്ടു വിമാനക്കമ്പനികളേ സര്‍വീസ് നടത്തുന്നുള്ളൂ.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications