കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി വിമാനയാത്രക്കാര്‍ കൂടുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: മലയാളികളായ വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നു. രാജ്യത്തെ മൊത്തം വിദേശവിമാനയാത്രക്കാരില്‍ അഞ്ച് ശതമാനം കേരളത്തില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വിദേശവിമാനയാത്രക്കാരുടെ എണ്ണത്തില്‍ പ്രമുഖ വിമാനത്താവളമായ കൊല്‍ക്കത്തയെ തിരുവനന്തപുരം പിന്തള്ളി. എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2001-2002ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 7.35 ലക്ഷം യാത്രക്കാര്‍ വിദേശത്തേക്കു പോയി. പക്ഷെ കൊല്‍ക്കത്തയില്‍ നിന്ന് ഈ കാലയളവില്‍ 5.90 ലക്ഷം പേര്‍ മാത്രമാണ് യാത്രചെയ്തത്.

കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് അന്താരാഷ്ട്രപദവി ലഭിച്ചതാണ് യാത്രക്കാരുടെ വര്‍ധനവിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചി വിമാനത്താവളം വഴി 4.19 ലക്ഷം യാത്രക്കാരും കോഴിക്കോട് വഴി 3.29 ലക്ഷം പേരും വിദേശത്തേക്ക് യാത്ര ചെയ്തു.

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്രവിമാനസര്‍വീസുകളുടെ എണ്ണവും കാര്യമായി വര്‍ധിച്ചു. 1999-2000ല്‍ 1273 സര്‍വീസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4319 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് നിന്നും കഴിഞ്ഞ വര്‍ഷം 5486 സര്‍വീസുകളാണ് നടത്തിയത്. എന്നാല്‍ കൊല്‍ക്കത്തയില്‍ നിന്നും 6336 സര്‍വീസുകള്‍ നടക്കുന്നുണ്ട്.

കൊല്‍ക്കത്തയില്‍ നിന്നും 12 വിദേശവിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ തിരുവനന്തപുരത്ത് നിന്നും എട്ടു വിമാനക്കമ്പനികളേ സര്‍വീസ് നടത്തുന്നുള്ളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X