Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസിലെ ഇന്ത്യന്‍അധ്യാപകര്‍ക്ക് ദുരിതം

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ജോലി ലഭിച്ച ഇന്ത്യന്‍ അദ്ധ്യാപകരില്‍ നിന്നും റിക്രൂട്ടിംഗ് ഏജന്‍സികള്‍ നിര്‍ബന്ധിത പിരിവെടുക്കുന്നതായി ആരോപണം. ഇതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് യുഎസിലെത്തിയ അധ്യാപകര്‍ സാമ്പത്തികഞെരുക്കം കൊണ്ട് ദുരിതമനുഭവിക്കുകയാണെന്നും പറയുന്നു. എന്തായാലും ഇന്ത്യന്‍ അധ്യാപകരുടെ പ്രശ്നം ഇപ്പോള്‍ യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

റിക്രൂട്ടിംഗ് ഏജന്‍സികളുടെ മേല്‍ നടപടിയെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഒരു യുഎസ് കോണ്‍ഗ്രസ് അംഗമാണ് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ അദ്ധ്യാപകരുടെ നാലിലൊന്നു ശമ്പളമാണ് ഏജന്‍സികള്‍ പിടിച്ചു വാങ്ങുന്നത്.

യുഎസ് കോണ്‍ഗ്രസിലെ അംഗമായ ഫ്രാങ്ക് പലോണ്‍ ആണ് സംഭവത്തിന്‍മേല്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് പ്രവാസി കമ്മിഷണര്‍ ജയിംസ് സിഗ്ലര്‍ക്ക് ഫ്രാങ്ക് കത്തെഴുതിയിട്ടുണ്ട്.

ലോംഗ് ഐലന്റിലെ ഒരു റിക്രൂട്ടിംഗ് ഏജന്‍സിയാണ് 2001 ഡിസംബറില്‍ ഇത്തരമൊരു കരാറിലേര്‍പ്പെടാന്‍ അദ്ധ്യാപകരെ നിര്‍ബന്ധിച്ചത്. അനുസരിക്കാനോ പണം നല്‍കാനോ വിസമ്മതിച്ചാല്‍ ഇന്ത്യയിലേയ്ക്ക് മടക്കി അയയ്ക്കുമെന്നും ഏജന്‍സി ഭീഷണി മുഴക്കി. എന്നാല്‍ 2001 ജൂണില്‍ ഒപ്പു വച്ച ആദ്യ കരാറില്‍ ഇത്തരം നിബന്ധനകളൊന്നുമുണ്ടായിരുന്നില്ല.

ഇത്തരം കരാറുകള്‍ അമേരിക്കയിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫ്രാങ്ക് ചൂണ്ടിക്കാട്ടി. ഇത് എച്ച്-1ബി നിയമത്തിനും വിരുദ്ധമാണ്. കൈക്കുലിയും അഴിമതിയും വര്‍ദ്ധിച്ചു വരുന്നതിനെ വ്യവസ്ഥതിയുടെ കുഴപ്പമെന്ന് പറഞ്ഞ് അവഗണിക്കാനും അനുവദിയ്ക്കാനുമാവില്ലെന്നും ഫ്രാങ്ക് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+