ചട്ടം ഉദാരമാക്കിയാല്‍ കുവൈത്ത് നിക്ഷേപം
കൊച്ചി: നിക്ഷേപം സംബന്ധിച്ച ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കുകയാണെങ്കില്‍ കുവൈത്ത് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് കുവൈത്ത് എയര്‍വെയ്സ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് തലാല്‍ അല്‍ സബാ പറഞ്ഞു.
കുവൈത്ത് എയര്‍വെയ്സ് കൊച്ചിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രതിനിധികളായ വ്യവസായികളുടെ സംഘം തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യയിലെ കുവൈത്ത് അംബാസിഡര്‍ അബ്ദുള്ള അല്‍ മുറാദ് പറഞ്ഞു. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ നിന്നുള്ള നിക്ഷേപം ക്ഷണിക്കാനായി സംഘം മെയ് 26ന് കുവൈത്ത് സന്ദര്‍ശിക്കും. ചില ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും പെട്രോളിയം മേഖലയില്‍ കുവൈത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന മൂന്നാമത്തെ വിദേശ എയര്‍ലൈന്‍സാണ് കുവൈത്ത് എയര്‍വെയ്സ്. ഒമാന്‍, സില്‍ക് എയര്‍വെയ്സുകളാണ് കൊച്ചിയില്‍ നിന്ന് നേരത്തെ സര്‍വീസ് നടത്തുന്ന വിദേശ എയര്‍ലൈന്‍സുകള്‍.
കൊച്ചി വിമാനത്താവളത്തിലെ സംവിധാനങ്ങള്‍ മികച്ചതാണെന്ന് ഷെയ്ക് തലാല്‍ അല്‍ സബാ പറഞ്ഞു.












Click it and Unblock the Notifications