ദുബായ് ഇംഗ്ലീഷ് സ്ക്കൂളിന് ഓവറാള്‍ പുരസ്ക്കാരം
ദുബായ് : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച അന്തര്‍ സ്ക്കൂള്‍ മത്സരത്തില്‍ ദുബായ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന് ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ്.
മിലാദേ ഫെസ്റ് 2002 എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തില്‍ യുഎഇയിലെ 23 സ്ക്കൂളുകള്‍പങ്കെടുത്തു. ഖുറാന്‍ പാരായണം, മത പ്രസംഗം, സംവാദം, എന്നിവയുള്‍പ്പെടെ അനേകം ഇനങ്ങളില്‍ മത്സരമുണ്ടായിരുന്നു. ക്രെസന്റ് ഇംഗ്ലീഷ് മീഡിയം സ്ക്കുളിലെ പുതിയ കെട്ടിടത്തില്‍ വച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
വിജയികള്‍ക്ക് കാനോ ഗ്രൂപ്പിന്റെ ഇംതിയാസ് അബ്ദുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മികച്ച സ്ക്കൂളിനുളള ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ദൂബായ് ഇംഗ്ലീഷ് മീഡിയം സ്ക്കുളിന് ഓ. ടി. ബഷീര്‍ സ്മാരക പുരസ്ക്കാരം സമ്മാനിച്ചു. മികച്ച പ്രതിഭയ്ക്കുളള ഹീരാ അവാര്‍ഡ് ഈ സ്ക്കൂളിലെ തന്നെ അലി അബാസിന് ചാന്‍സലര്‍ വാച്ച് ജനറല്‍ മാനേജര്‍ ഷാനവാസ് നല്‍കി.
ഡി. ഐ. ഐ. സി പ്രസിഡന്റ് ജമാലുദ്ദീന്‍ ഹാജി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഡോ. കാസിം സ്വാഗതം ആശംസിച്ചു.












Click it and Unblock the Notifications