Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുമാപ്പ്: മലേഷ്യയില്‍ ഇന്ത്യക്കാര്‍ കുടുങ്ങും

തിരുവനന്തപുരം: വിദേശപൗരന്‍മാര്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകാന്‍ മലേഷ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി മെയ് 23 വ്യാഴാഴ്ച അവസാനിക്കും. എന്നാല്‍ പല കാരണങ്ങളാല്‍ തിരിച്ചുപോകാന്‍ കഴിയാത്ത പതിനായിരത്തോളം ഇന്ത്യക്കാര്‍ മലേഷ്യയില്‍ ജയിലിലായേക്കുമെന്ന് കരുതുന്നു.

2002 ഫിബ്രവരിയിലാണ് മലേഷ്യയില്‍ മൂന്ന്മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 22 മുതല്‍ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ചിരുന്ന കാലാവധി മലേഷ്യന്‍ സര്‍ക്കാര്‍ പിന്നീട് മെയ് 23 വരെയാക്കി ചുരുക്കി. കഴിഞ്ഞയാഴ്ച മാത്രമാണ് ഇതു സംബന്ധിച്ച ഉത്തരവ് മലേഷ്യയിലെ ഉപപ്രധാനമന്ത്രി പുറത്തിറക്കിയത്.

മൂന്നുമാസത്തെ സമയം പ്രതീക്ഷിച്ച് അതനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത ഇന്ത്യക്കാര്‍ക്കാണ് മലേഷ്യയിലെ സര്‍ക്കാരിന്റെ പെട്ടെന്നുള്ള മനംമാറ്റം ഇരുട്ടടിയായത്. പലരും ഇന്ത്യയിലേക്ക് മടങ്ങാന്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരാണ്.

മെയ് 23നകം മലേഷ്യ വിടാത്തവര്‍ക്ക് കടുത്ത ശിക്ഷയാണ് മലേഷ്യയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 3000 മലേഷ്യന്‍ റിംഗിറ്റ് പിഴയും മൂന്നു വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കാവുന്നതാണ് കുറ്റം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+