കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഖത്തര്‍ ഇന്ത്യയിലേക്കുള്ള ഫോണ്‍ നിരക്ക് കുറച്ചു
ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള രാജ്യാന്തര ടെലഫോണ്‍ നിരക്കുകള്‍ കുറച്ചു. പുതിയ നിരക്കുകള്‍ ജൂണ്‍ മൂന്ന് തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു.
രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6.59 വരെ മിനിറ്റിന് 3.56 ഖത്തര്‍ റിയാലാണ് പുതിയ നിരക്ക്. വൈകുന്നേരം ഏഴ് മണിക്കും പുലര്‍ച്ചെ 6.59നും ഇടയില്‍ ഇത് 2.84 ഖത്തര്‍ റിയാലായിരിക്കും.
രാത്രി നേരത്തെ നിരക്കാണ് അവധി ദിനമായ വെള്ളിയാഴ്ച പകലും ഈടാക്കുക. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി ദ്വീപുകള്‍ എന്നിവിടങ്ങളിലേക്കും നിരക്ക് കുറച്ചിട്ടുണ്ട്.
Comments
Story first published: Tuesday, June 4, 2002, 5:30 [IST]