Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ സന്ദര്‍ശകവിസാഫീസ് 100 ദര്‍ഹം കൂട്ടി

ദുബായ്: യു എ ഇ സന്ദര്‍ശക വിസാ ഫീസില്‍ 100 ദര്‍ഹം (ഏകദേശം 1300 രൂപ) വര്‍ധനവ് വരുത്തി. ദുബായി നാച്ചുറലൈസേഷന്‍ ആന്റ് റെസിഡന്‍സി വകുപ്പ് തൊഴില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫീസായാണ് 100 ദര്‍ഹം അധികം ഈടാക്കുന്നത്.

നേരത്തെ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ തൊഴിലല്‍ കരാറും അതിന്റെ പകര്‍പ്പും സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. പുതിയ നിയമം അനുസരിച്ച് തൊഴില്‍ കരാര്‍ ദുബായി നാച്ചുറലൈസേഷന്‍ ആന്റ് റെസിഡന്‍സി വകുപ്പ് സാക്ഷ്യപ്പെടുത്തിയിരിക്കണം. സുരക്ഷാ കാരണങ്ങളാലാണ് ഈ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ദുബായി നാച്ചുറലൈസേഷന്‍ ആന്റ് റെസിഡന്‍സി വകുപ്പ് വക്താവ് അറിയിച്ചു.

അടിയന്തിര സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 200 ദഹ്റവും തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതിന് 100 ദഹ്റവും നല്‍കണം. സാധാരണ -സന്ദര്‍ശ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 100 ദഹ്റത്തിന് പുറമെ തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതിന് 100 ദര്‍ഹവും നല്‍കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+