എയര്‍ ഇന്ത്യ വിമാനക്കൂലി കുറക്കുന്നു
ദോഹ: വിമാനക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനക്കൂലി കുറക്കുന്നു.
ഗള്‍ഫിലേക്കുള്ള വിമാനക്കൂലി പരമാവധി കുറക്കുമെന്ന് ഇന്ത്യന്‍ ഏവിയേഷന്‍ സെക്രട്ടറിയും എയര്‍ ഇന്ത്യാ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റോയ് പോള്‍ പറഞ്ഞു.
നിരക്ക് കുറക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താമസിയാതെ തന്നെ നിരക്ക് കുറച്ചുകൊണ്ട് പ്രഖ്യാപനമുണ്ടാവും.












Click it and Unblock the Notifications