കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൊക്കാന സമ്മേളനം തുടങ്ങി

  • By Super
Google Oneindia Malayalam News

ഷിക്കാഗോ : ആഘോഷത്തിന്റെ ആരവങ്ങളുയര്‍ത്തി 10-മത് ഫൊക്കാന സമ്മേളനം തുടങ്ങി. ഷിക്കാഗോ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി ഒ. രാജഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസി മന്ത്രി എം. എം. ഹസന്‍ അധ്യക്ഷനായിരുന്നു. ജൂലായ് ഏഴു വരെ സമ്മേളനം നീണ്ടു നില്‍ക്കും.

വിവേകാനന്ദ നഗറില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പി. സി. തോമസ് എം. പി., എം. എല്‍. എമാരായ രാജു എബ്രഹാം, മെഴ്സി രവി, എയര്‍ ഇന്ത്യാ ചെയര്‍മാന്‍ റോയ് പോള്‍, തോമസ് ജേക്കബ്, എന്നിവര്‍ പങ്കെടുത്തു. ഫൊക്കാന പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്‍ സ്വാഗതം ആശംസിച്ചു.

അമേരിക്കയിലെ മലയാളികളുടെ സംഗമ വേദിയായ ഫൊക്കാന സമ്മേളനത്തില്‍ ഒട്ടേറെ കലാ-സാഹിത്യ വിരുന്നുകള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ജയറാം, പാര്‍വതി, ബിജു മേനോന്‍, സംയുക്താ വര്‍മ്മ, ദിവ്യാ ഉണ്ണി, വിനീത്, സത്യന്‍ അന്തിക്കാട്, പി. വി. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുക്കുന്ന വെല്‍ക്കം ഷോ-2002 ആണ് സമ്മേളനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ മേളയില്‍ അവതരിപ്പിയ്ക്കും. ആയിരത്തോളം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിയ്ക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഫീലിപ്പോസ് മാര്‍ ക്രിസ്റോസ്റം മെത്രാപ്പൊലീത്തയാണ് സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ബിനോയ് വിശ്വം എം. എല്‍. എ., സി. കെ. പത്മനാഭന്‍, പ്രൊഫ. മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് യുവജന സമ്മേളനം, രാഷ്ട്രീയ ബോധവല്‍ക്കരണ സെമിനാര്‍, മതസമ്മേളനം, പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുളള ചര്‍ച്ച, സാങ്കേതിക വിദ്യാ സെമിനാര്‍, സാമ്പത്തിക സെമിനാര്‍, സൗന്ദര്യ മത്സരം, ചിരിയരങ്ങ്, കലാ-സാഹിത്യ സമ്മേളനം, താരനിശ എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുളള ഫൊക്കാന ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുക്കും.

വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, വിജയ് നമ്പ്യാര്‍, ലളിത് മഖന്‍ സിംഗ്, ചീഫ് സെക്രട്ടറി കൃഷ്ണമൂര്‍ത്തി, ഐടി സെക്രട്ടറി അരുണാ സുന്ദര്‍രാജ്, സാം പിട്രോഡ, പത്രപ്രവര്‍ത്തകരായ വി. കെ. മാധവന്‍കുട്ടി, കെ. എം. റോയ്, പി. സുജാതന്‍ എന്നിവര്‍ വിവിധ സാംസ്ക്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X