ജോര്‍ജ് കോശി ഫൊക്കാന പ്രസിഡന്റ്
ചിക്കാഗോ : വടക്കേ അമേരിക്കന്‍ മലയാളി അസോസിയേഷനുകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ പ്രസിഡന്റായി ജോര്‍ജ് കോശി (ന്യൂ ജെഴ്സി) തിരഞ്ഞെടുക്കപ്പെട്ടു.
മാത്യു ചെരിവിലാണ് ജനറല്‍ സെക്രട്ടറി. കടുത്ത മത്സരമാണ് ഇക്കുറി ഫൊക്കാനയുടെ നേതൃസ്ഥാനങ്ങളിലേയ്ക്ക് നടന്നത്.
മുന്‍കാല കെ. എസ്. യു നേതാവും ചെങ്ങന്നൂര്‍ സ്വദേശിയുമാണ് ജോര്‍ജ് കോശി. ന്യൂ ജെഴ്സിയിലെ കെ. എസ്. ചാക്കോയെ 142 വോട്ടിനാണ് കോശി പരാജയപ്പെടുത്തിയത്.
കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മാത്യു ചെരിവില്‍.
രണ്ടു ദിവസമായി നടന്ന സമ്മേളനത്തിന്റെ അവസാനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സമാപന സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ ലളിത് മാന്‍ സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications