Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ വേനല്‍ ഫെസ്റിവല്‍ ജൂലായ് 15ന്

ഖത്തര്‍ : ഒരു മാസം നീണ്ടു നില്‍ക്കുന്ന ആദ്യത്തെ ഖത്തര്‍ വേനല്‍ ഫെസ്റിവല്‍ ജൂലായ്15ന് തുടങ്ങും. ഷോപ്പിംഗിനും വിനോദത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് വേനല്‍ ഉല്‍സവം ഒരുക്കുന്നത്. 600 ലേറെ ഷോപ്പുകള്‍ ഈ ഉല്‍സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഖത്തറിലെ വ്യാപാര സമൂഹം ഈ സംരംഭത്തോട് ആവേശകരമായാണ് പ്രതികരിച്ചതെന്ന് ഖത്തര്‍ ജനറല്‍ ടൂറിസം അതോറിറ്റി ജനറല്‍ മാനേജര്‍ ഡേവിഡ് ടെവില്‍ഡ് പറഞ്ഞു.

600 ലേറെ സ്ഥാപനങ്ങള്‍ കൈകോര്‍ക്കുന്ന ആദ്യ സംരംഭമായിട്ടും ഖത്തറിലെമ്പാടുമുളള വ്യാപാരികള്‍ സഹകരിക്കുന്നുണ്ടെന്ന് ഹോട്ടല്‍ ആന്റ് ടൂറിസം ഏജന്‍സി സൂപ്പര്‍വൈസറായ ഹമേശ് അലി ഹമേശ് പറയുന്നു.

മൂന്നു സ്ക്കീമുകളാണ് വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുളളത്. ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാം.

1. ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവു നല്‍കുക. ശതമാനവും മറ്റും അതാത് സ്ഥാപനങ്ങള്‍ക്ക് നിശ്ചയിക്കാവുന്നതാണ്. ചില കമ്പനികള്‍ ഉല്‍സവകാലത്ത് വന്‍ ഇളവ് നല്‍കാറുണ്ടെന്ന് അധികൃതര്‍ പറയുന്നു.

2. ഒന്നെടുത്താല്‍ ഒന്ന് സൗജന്യം എന്ന പോലെയുളള ആനുകൂല്യങ്ങള്‍ നല്‍കാം.

3. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളിലേയ്ക്കുളള ഡിസ്കൗണ്ട് കൂപ്പണുകള്‍ വിതരണം ചെയ്യുക. ഇവയിലേതെങ്കിലും ഒരു സ്കീം സ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

100 ഖത്തര്‍ ദിനാറിന്റെ സാധനം വാങ്ങുന്നവര്‍ക്ക് ഭാഗ്യ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ജൂവലറി മുതല്‍ റെസ്റോറന്റുകള്‍ വരെ ഈ വാഗ്ദാനം നല്‍കുന്നുണ്ട്. ഖത്തര്‍ ജനറല്‍ ടൂറിസം അതോറിറ്റിയുടെ കര്‍ശന മേല്‍നോട്ടത്തിലാണ് ഫെസ്റിവല്‍ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+