കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ റെന്റ്-എ-കാര്‍ മേഖല തളര്‍ന്നു

  • By Staff
Google Oneindia Malayalam News

ദുബായ്: ടൂറിസത്തിന്റെ കുതിച്ചുകയറ്റത്തിനൊപ്പം വളര്‍ന്ന റെന്റ്-എ- കാര്‍ മേഖല ദുബായില്‍ തളരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കമ്പനികളാണ് നിലനില്പിനായി ബുദ്ധിമുട്ടുന്നത്. പലരും അടച്ചുപൂട്ടലിന്റെ വക്കിലാണ്.

സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് ചെറുകിട വാടകക്കാര്‍ വ്യവസായം തകര്‍ന്നത്. ഭീകരാക്രമണത്തിന് ശേഷം വിദേശ ടൂറിസ്റുകളുടെ വരവ് കുറഞ്ഞതോടെ കാറോട്ടം കുറഞ്ഞു.

മാത്രമല്ല, വാടകയില്‍ വന്ന കുതിച്ചുകയറ്റവും റെന്റ്-എ-കാറിനോട് ടൂറിസ്റുകള്‍ക്കും സ്വദേശികള്‍ക്കുമുള്ള താല്പര്യം കുറച്ചു. പണ്ട് ഒരു പുതിയ നല്ല ബ്രാന്റ് കാറിന് 18,000 ദിര്‍ഹം ആയിരുന്നു വാടകയെങ്കില്‍ ഇപ്പോഴത് 36,000 ദിര്‍ഹമായി ഉയര്‍ന്നിരിക്കുന്നു.

സ്പെയര്‍പാര്‍ട്സ് വില കൂടിയതും അറ്റകുറ്റപ്പണി, കേട്പാടുകള്‍ തീര്‍ക്കല്‍ എന്നീ മേഖലയിലുണ്ടായ അധികച്ചെലവും റെന്റ്-എ-കാര്‍ വാടകകൂട്ടാന്‍ പ്രേരിപ്പിച്ച ഘടകങ്ങളായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

വേഗത്തില്‍ ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലോടെ കൂടുതല്‍ കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നുവന്നതോടെ മത്സരം വര്‍ധിച്ചു. പലപ്പോഴും ഇത് അനാരോഗ്യകരമായ മത്സരമായി മാറിയതോടെ പലര്‍ക്കും പിടിച്ചുനില്ക്കാന്‍ പറ്റാതായി.

റെന്റ്-എ-കാര്‍ കമ്പനികള്‍ പലപ്പോഴും കേടുപാടുകള്‍ തീര്‍ക്കാനെന്ന പേരില്‍ ഉപഭോക്താവില്‍ നിന്നും വന്‍ തുക ഈടാക്കുന്ന സംഭവങ്ങളും മേഖലയ്ക്ക് തിരിച്ചടിയായി. ഈ ദുഷ്പ്രവണത മൂലം ഇപ്പോള്‍ റെന്റ്-എ- കാര്‍ കമ്പനികള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പ്രീമിയം 13 മുതല്‍ 15 ശതമാനം വരെ ഉയര്‍ത്താന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നിര്‍ബന്ധിതരായി.

അതേ സമയം റെന്റ് -എ-കാര്‍ മേഖലയിലെ വന്‍കിട കമ്പനികള്‍ക്ക് നല്ല കൊയ്താണ്. വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി മാത്രം സേവനം നല്കിവരുന്ന ഇവര്‍ക്ക് വാടകയിനത്തില്‍ വര്‍ധനവരുത്തിയിട്ടും ബിസിനസ്സില്‍ കുറവൊന്നുമുണ്ടായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X