കാനഡ സ്വര്‍ഗമല്ല: വായനക്കാരന്‍
കാനഡയിലേക്ക് കുടിയേറാന്‍ ആലോചിക്കുന്നതിന് മുമ്പ് ഇതൊന്ന് വായിക്കൂ. കാനഡയില്‍ എത്തിപ്പെട്ട ഒരു വായനക്കാരന്‍ ദാറ്റ്സ് മലയാളത്തിന് അയച്ചുതന്ന കത്താണിത്.
ഈയിടെ ദാറ്റ്സ് മലയാളം റഷ്യയില്‍ നിന്നുള്ള വൈദ്യശാസ്ത്രബിരുദക്കാരെ ഇന്ത്യ അവഗണിക്കുന്നത് സംബന്ധിച്ച് ഒരു ഫീച്ചര്‍ എഴുതിയിരുന്നു. ഇതിന് മറുപടിയായാണ് കാനഡയില്‍ നിന്ന് റോയ് എന്ന പേരില്‍ ഒരാള്‍ കത്തെഴുതിയത്. കാനഡയിലും ഇതേ പ്രശ്നമുണ്ടെന്ന് റോയ് പറയുന്നു.
ഇന്ത്യയില്‍ നിന്നുള്ള വൈദ്യശാസ്ത്ര ബിരുദത്തിന് കാനഡയില്‍ അംഗീകാരമില്ല. ഇന്ത്യയിലെ വൈദ്യശാസ്ത്രബിരുദത്തിന് നിലവാരം പോരെന്നാണ് അവരുടെ അഭിപ്രായമെന്നും റോയ് എഴുതിയിരിക്കുന്നു. വളരെയധികം പ്രതീക്ഷയോടെ കാനഡയില്‍ കുടിയേറിയ ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അവിടെ ഒരു വലിയ പ്രതിസന്ധി അനുഭവിക്കകയാണ്. പലരും ദൈനംദിന ജീവിതം മുട്ടിപ്പോകാവുന്ന തരത്തില്‍ മാത്രം വരുമാനം കിട്ടുന്ന കാഷ്യര്‍ ഉദ്യോഗം പോലും ചെയ്യുന്നുണ്ടെന്നും റോയ് എഴുതിയിരിക്കുന്നു.
എന്തായാലും കാനഡയില്‍ നിന്ന് ജീവിതത്തിന്റെ ഒരു നഖചിത്രം അയച്ചുതന്ന റോയിക്ക് നന്ദി.












Click it and Unblock the Notifications