ദോഹ-കൊച്ചി, കോഴിക്കോട് വിമാനനിരക്ക് കുറച്ചു
ദോഹ: ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടേക്കുമുള്ള വിമാന നിരക്കില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് 20 ശതമാനം കുറവ് വരുത്തി.
ദോഹയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ത്യയ്ക്കകത്തെ യാത്രാ നിരക്കില്‍ 50 ശതമാനം കുറവ് ലഭിക്കുന്ന പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കകത്ത് 50 ശതമാനം കുറവ് ലഭിക്കുന്ന ടിക്കറ്റ് ദോഹയില്‍ നിന്ന് തന്നെ വാങ്ങണം. ഇതിന് പുറമെ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് മുംബൈ, ഗോവ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗജന്യയാത്ര നടത്താം.
കൊച്ചിയിലേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് ചെന്നൈ, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളിലേക്ക് സൗജന്യ യാത്ര ചെയ്യാം. കോഴിക്കോട്ടേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഗോവ, മുംബൈ എന്നിവിടങ്ങളിലേക്കും.












Click it and Unblock the Notifications