വിദേശ മലയാളി പെന്‍ഷന്‍: ധാരണാപത്രമായി
തിരുവനന്തപുരം: വിദേശ മലയാളികള്‍ക്കായുള്ള പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
നോര്‍കയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂട്ട്സ്-എന്‍ ആര്‍കെ എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. സതീഷ് നമ്പൂതിരിപ്പാടും എല്‍ ഐ സി സോണല്‍ മാനേജര്‍ കെ. വൈദ്യലിംഗവുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. മന്ത്രി എം. എം. ഹസ്സന്‍, നോര്‍ക സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പദ്ധതി രണ്ട് മാസത്തിനുള്ളില്‍ തുടങ്ങുമെന്ന് മന്ത്രി ഹസ്സന്‍ പിന്നീട് വാര്‍ത്താ ലേഖകരോട് പറഞ്ഞു. പ്രവാസികള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണസമ്മാനമാണിത്. ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്കായി ചില പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാരിന് ആലോചനയുണ്ട്. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാവും.












Click it and Unblock the Notifications