ദുബായില്‍ ഓണാഘോഷം തുടങ്ങി
ദുബായ്: ഓള്‍ കേരള അലുമ്നി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദുബായില്‍ സപ്തംബര്‍ ആറ് വെള്ളിയാഴ്ച ഓണാഘോഷപരിപാടികള്‍ തുടങ്ങി. രാവിലെ റിനയ്സന്‍സ് ഹോട്ടലില്‍ ആഘോഷപരിപാടികള്‍ ആരംഭിച്ചു.
കേരളത്തിലെ വിവിധ കോളെജുകളിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. തിരുവാതിര, ഓട്ടന്‍തുള്ളല്‍, മിമിക്രി, ഗാനമേള എന്നിവ പൂര്‍വവിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കും.
പരിപാടികള്‍ക്കായി പ്രത്യേക വേദി സജ്ജീകരിച്ചിട്ടുണ്ട്. മഹാബലിയുടെ മകന്‍ ബാണന്റെ കൊട്ടാരത്തിന്റെ മാതൃകയിലാണ് വേദി ഒരുക്കിയിട്ടുള്ളത്. ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ്, അസംപ്ഷന്‍സ് കോളെജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ് ആഘോഷപരിപാടികളുടെ മുഖ്യസംഘാടകര്‍.












Click it and Unblock the Notifications