പെണ്‍വാണിഭം: അബുദാബിയില്‍ മലയാളികള്‍ പിടിയില്‍
അബുദാബി: പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അബുദാബിയില്‍ മലയാളി യുവതികള്‍ പിടിയിലായി. ദുബായിലെ വിവിധ ഫ്ലാറ്റുകളില്‍ നടത്തിയ റെയ്ഡിലാണ് നാല് മലയാളി യുവതികള്‍ പിടിയിലായത്.
ഈ പെണ്‍വാണിഭസംഘത്തിന് നേതൃത്വം കൊടുക്കുന്ന കോഴിക്കോട് സ്വദേശിയായ യുവാവും പിടിയിലായി. അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ മലയാളി പെണ്‍വാണിഭസംഘത്തിന് വിപുലമായ ശൃംഖലയുണ്ടെന്ന് കരുതുന്നു. പിടിയിലായ മലയാളി യുവതികള്‍ നല്കിയ മൊബൈല്‍ ഫോണുകള്‍ പിന്തുടര്ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘനേതാവായ കോഴിക്കോട് സ്വദേശി പിടിയിലായത്.
ദുബായിലെ ഫിഷ് റൗണ്ട് എബൗട്ടിനടുത്ത് നിന്നാണ് യുവാവിനെ പിടികൂടിയത്. ഇയാളുടെ സംഘത്തില്‍പ്പെട്ട ആന്ധ്രക്കാരിയായ യുവതി രക്ഷപ്പെട്ടതോടെയാണ് സംഘത്തെക്കുറിച്ച് പുറത്തറിഞ്ഞത്.
ജോലി വാഗ്ദാനം ചെയ്ത് നാട്ടില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്ന് പെണ്‍വാണിഭസംഘത്തില്‍ ബലമായി ചേര്‍ക്കുകയായിരുന്നു ഇയാളുടെ പതിവ്.