ഖത്തറില്‍ ഒരു ഓണാഘോഷം
വൈകിയെങ്കിലും ഗള്‍ഫില്‍ ഒരു ഓണാഘോഷം കൂടി നടന്നു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളെജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ഖത്തറില്‍ ഓണം ആഘോഷിച്ചത്.
കളികളും നൃത്തവും പൂക്കളമത്സരവും ഓണസദ്യയുമായി കൊച്ചു കേരളത്തനിമ ഗള്‍ഫില്‍ ഒരുക്കുകയായിരുന്നു അവര്‍. ഒപ്പം ഗള്‍ഫില്‍ അവര്‍ക്ക് നഷ്ടപ്പെടുന്നതിനെ ഓര്‍ക്കുകയും.ജോര്‍ജ്ജ് ചെറിയാനായിരുന്നു സംഘ നേതാവ്. സാജന്‍ ടിറ്റി ജോര്‍ജ്ജ് ആയിരുന്നു വൈസ് ചെയര്‍മാന്‍. കുടുംബത്തോടൊപ്പം എത്തിയ അംഗങ്ങളെ വരവേറ്റുകൊണ്ടായിരുന്നു ചടങ്ങ്. ജയകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ പാട്ടുകളും പൂക്കള മത്സരവും ചടങ്ങിന് ഉത്സവത്തിന്റെ മോടി കൂട്ടി. മൂന്ന് സംഘങ്ങളാണ് പൂക്കളം ഒരുക്കിയത്. ഇതില്‍ രണ്ട് സംഘങ്ങളില്‍ സ്ത്രീകള്‍ മാത്രം. മറ്റൊരു സംഘം പുരുഷന്മാരുടേതും.
ഇതിനേക്കാളൊക്കെ ചടങ്ങിന് മാധുര്യം കൂട്ടിയത് പായസം ഉള്‍പ്പടെ 18 കൂട്ടം കറികളോടുകൂടിയ സദ്യ തന്നെയായിരുന്നു.












Click it and Unblock the Notifications