ഇനി കഴുകന്മാര്ക്ക് പാസ്പോര്‍ട്ട്
ദുബായ്: ഇനി കഴുകന്മാര്ക്ക് പാസ്പോര്‍ട്ട് വേണമെന്ന് യുഎഇ സര്‍ക്കാര്‍. വംശനാശം സംഭവിച്ചുതുടങ്ങിയ ജീവികളില്‍പ്പെട്ട കഴുകന്‍മാരുടെ കച്ചവടവും മറ്റും വര്‍ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
അധികം വൈകാതെ യുഎഇ സര്‍ക്കാര്‍ കഴുകന്മാര്‍ക്ക് പാസ്പോര്‍ട്ട് നല്കിത്തുടങ്ങും. മൂന്നുവര്‍ഷം കാലാവധിയുള്ള പാസ്പോര്‍ട്ടാണ് നല്കുക. മറ്റ് യാത്രാരേഖകള്‍ക്ക് 1200 രൂപ വേണ്ടിവരും. ഖത്തര്‍, സൗദി, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളും വൈകാതെ കഴുകന്മാര്‍ക്ക് പാസ്പോര്‍ട്ട് ഏര്‍പ്പെടുത്തും.
കഴുകന്‍മാരുടെ ഉടമസ്ഥരുടെ പേര്, വിലാസം, കഴുകുകളുടെ ഇനം, ജനിച്ച സ്ഥലം തുടങ്ങി എല്ലാ വിശദാംശങ്ങളും പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തും. കഴുകന്മാരുടെ യാത്രാറൂട്ടുകളെപ്പറ്റിയുള്ള നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും എല്ലാം പാസ്പോര്‍ട്ടില്‍ ഉണ്ടായിരിക്കും. പാസ്പോര്‍ട്ട് ഉള്ള കഴുകന്‍മാരാണെങ്കില്‍ ഉടമസ്ഥര്‍ക്ക് പ്രത്യേക പെര്‍മിറ്റില്ലാതെ ഇവയെയും കൂടെ കൂട്ടാം. കഴുകുകളുടെ സഞ്ചാരത്തിനുള്ള വിലക്ക് നീക്കുന്നതാണ് ഈ നടപടി. കഴുകന്മാരെ നിയമവിധേയമല്ലാതെ കടത്താനുള്ള ശ്രമങ്ങളെ തടയാന്‍ ഈ നീക്കത്തിലൂടെ കഴിയുമെന്നും സര്‍ക്കാര്‍ കരുതുന്നു.












Click it and Unblock the Notifications