കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മ്മന്‍ പാര്‍ലമെന്റില്‍ മലയാളികള്‍

  • By Staff
Google Oneindia Malayalam News

കൊളോണ്‍: ജര്‍മ്മന്‍ പാര്‍ലമെന്റിലും മലയാളികള്‍ ജയിച്ചെത്തി. രണ്ടു മലയാളികളാണ് ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് ജര്‍മ്മന്‍ പാര്‍ലമെന്റിലെ അംഗങ്ങളായത്.

ഇതില്‍ ഒരാള്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി യുവനേതാവും നേരത്തെ പാര്‍ലമെന്റ് അംഗവുമായ സെബാസ്റ്യന്‍ ഇടാത്തിയാണ്. രണ്ടാമത്തെയാള്‍ ഗ്രീന്‍ പാര്‍ട്ടി അംഗം ജോസഫ് വിങ്ങ് ഉര്‍ ആണ്.

സെബാസ്റ്യന്‍ ഇടാത്തി തിരഞ്ഞെടുക്കപ്പെട്ടത് നിന്‍ബുര്‍ഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ്. വീണ്ടും ജര്‍മ്മന്‍ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ട ഷ്റോഡറുടെ അടുത്ത ചങ്ങാതിയായാണ് സെബാസ്റ്യന്‍ ഇടാത്തി അറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയില്‍ കണ്ണങ്കര സ്വദേശിയും ജര്‍മ്മനിയില്‍ പാസ്ററുമായ ഡോ. മാത്യു ഇടത്തിപ്പറമ്പിലിന്റെയും ജര്‍മ്മന്‍ വംശജ പരേതയായ ആനിയുടെയും മകനാണ് സെബാസ്റ്യന്‍ ഇടാത്തി.

ഗ്രീന്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോസഫ് വിങ്ങ് ഉര്‍ കോട്ടയം ചാമക്കാലയില്‍ ജോസഫ് ദേവസ്യയുടെ മകള്‍ ചിന്നമ്മയുടെയും ജര്‍മ്മന്‍ സ്വദേശി മാര്‍ട്ടിന്‍ വിങ്ങ് ഉറിന്റെയും മകനാണ്. സെബാസ്റ്യന്‍ ഇടാത്തിയ്ക്ക് ഉപമന്ത്രി പദം ലഭിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X