മലയാളി വീട്ടമ്മയുടെ മരണം:കൊലയെന്ന്
ദുബായ്:മലയാളി വീട്ടമ്മയും മകളും ഗുസെയ്സിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ദുബായ് പൊലീസ്. തൃപ്രയാര്‍ പണ്ടാരപ്പറമ്പില്‍ സതീഷിന്റെ ഭാര്യ റാണി(28), മകള്‍ അശ്വതി(ആറ്) എന്നിവരാണ് മരിച്ചത്.
മകള്‍ക്ക് വിഷം നല്കി റാണി തൂങ്ങിമരിച്ചതാണെന്നായിരുന്നു നേരത്തെ സംശയിച്ചിരുന്നത്. എന്നാല്‍ റാണിയുടെ ശരീരത്തില്‍ കുത്തേറ്റ പാടുകളുള്ളതായി പൊലീസ് പറയുന്നു. തൂങ്ങിമരിച്ച നിലയിലായിരുന്നു റാണിയുടെ ജഡം കണ്ടത്. ദേഹത്ത് ചതവേറ്റ പാടുകളുമുണ്ട്. മകളെ കഴുത്തു ഞെക്കിക്കൊന്ന പാടുകള്‍ കണ്ടതായും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് റാണിയുടെ ഭര്‍ത്താവ് സതീഷിനെയും ഇവരോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ചന്ദ്രനെയും പൊലീസ് കസ്റഡിയിലെടുത്തു. ചന്ദ്രനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ദുബായ് വിമാനത്താവളത്തിലെ ജീവനക്കാരനായ സതീഷ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് റാണിയെയും മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ട്രാവല്‍ ഏജന്‍സി ജീവനക്കാരനായ ചന്ദ്രന്റെ കുടുംബവും ഇവരോടൊപ്പം താമസിച്ചിരുന്നെങ്കിലും പിന്നീട് നാട്ടിലേക്ക് മടങ്ങിപ്പോയി.
റാണിയുടെ ഭര്‍ത്താവ് സതീഷ് 11 വര്‍ഷമായി ദൂബായില്‍ ജോലിചെയ്യുന്നു. റാണിയുടെ സഹോദരനും ദുബായ് വിമാനത്താവളത്തില്‍ ജീവനക്കാരനാണ്. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കൊണ്ടറപ്പശ്ശേരി കൃഷ്ണനുണ്ണിയുടെ മകളാണ് റാണി.












Click it and Unblock the Notifications