മലയാളിക്കുള്‍പ്പെടെ ദുബായില്‍ വധശിക്ഷ
ദുബായ്: മയക്കമരുന്ന് കടത്തുമായി ബന്ധമുള്ള മലയാളിയുള്‍പ്പെടെ മൂന്നുപേരെ ദുബായ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു.
ഹമിദ് സൂഫി മൊഹിയുദ്ദീന്‍(40), സുലൈമാന്‍ റഹ്മാന്‍ ഇബ്രാഹിം (30), സെബാസ്റ്യന്‍ കുര്യന്‍(33) എന്നിവരാണ് ഈ മൂന്നുപേര്‍. കഴിഞ്ഞ മെയിലാണ് ഇവര്‍ ദുബായ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.
രണ്ടു കിലോയിലധികം മയക്കുമരുന്ന് ഹമീദ് കൈവശം സൂക്ഷിക്കുന്നതായി ദുബായിലെ മയക്കുമരുന്ന് വകുപ്പുദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് മയക്കുമരുന്ന് ഉദ്യോഗസ്ഥര്‍ തന്നെ മൂന്ന് ലക്ഷം ദിര്‍ഹത്തിന് ഇത് വാങ്ങാന്‍ ഹമീദിനെ സമീപിച്ചു. ഹമീദ് കൂട്ടുകാരായ റഹ്മാന്‍ ഇബ്രാഹിം, സെബാസ്റ്യന്‍ കുര്യന്‍ എന്നിവരോട് ഷാര്‍ജ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഡോണ്‍ എന്ന ബോട്ടില്‍ നിന്ന് മയക്കമരുന്ന് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഈ മൂന്നുപേരെയും ദുബായ് പൊലീസ് അറസ്റ്ചെയ്തു. ഹമീദിന്റെ വീടും ബോട്ടും പൊലീസ് പിന്നീട് പരിശോധിച്ചെങ്കിലും കൂടുതല്‍ മയക്കമരുന്ന് കണ്ടെത്താനായില്ല. മയക്കുമരുന്ന് കടത്ത് ഒരു യുഎഇ സര്‍ക്കാരിന്റെ വലിയ തലവേദനയായതിനാല്‍ അത്തരം കുറ്റകൃത്യങ്ങളില്‍ പെടുന്നവര്‍ക്ക് വധശിക്ഷ നല്കുകയാണ് പതിവ്.












Click it and Unblock the Notifications