മസ്കറ്റില്‍ കേരളാ ക്വസ്
മസ്കറ്റ്: ഡാര്‍സേത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ ക്വസ് നടത്തുന്നു. ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് ഒരുമണിയ്ക്കാണഎ ക്വസ്.
എന്റെ കേരളം എന്നാണ് ക്വസിന് പേരിട്ടിരിയ്ക്കുന്നത്. ഡാര്‍സേത്തിലെ ഐ എസ് സി ഹാളിലാണ് പരിപാടി.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ മലയാളം വിഭാഗമാണ് ഈ ക്വസ് നടത്തുന്നത്. ക്വസ് പരിപാടി ഇന്ത്യന്‍ മസ്കറ്റ് സ്കൂളിന്റെ പ്രിന്‍സിപ്പല്‍ എം എം ജോഷി ഉത്ഘാടനം ചെയ്യും. 300 ലേറെ കുട്ടികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ക്വസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത് മൂന്നാം വര്‍ഷമാണ് കേരളാ ക്വസ് നടത്തുന്നത്. കേരളത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ മാത്രമേ ഉണ്ടാവൂ. പരിപാടിയില്‍ അദ്ധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും കാണികളായി എത്താം.












Click it and Unblock the Notifications