ദുബായില്‍ മത്സര പരിപാടികള്‍
ദുബായ്: യു എ ഇ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഡിസംബറില്‍ ദുബായിലാണ് മത്സരങ്ങള്‍ നടത്തുന്നത്.
വിനിമയവും സ്വയംപ്രകാശനവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ യു എ ഇ പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ അറിയിച്ചു.
യു എ ഇയിലെ മലയാളികളായ വിദ്യാര്‍ഥികള്‍ക്കും അംഗങ്ങള്‍ക്കും പ്രത്യേകമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഖുറാന്‍ പാരായണം, മുസ്ലിം ഭക്തി ഗാനങ്ങള്‍, ക്വിസ്, പ്രസംഗം, പ്രബന്ധ രചന, ചിത്രരചന എന്നീ ഇനങ്ങളിലായിരിക്കും മത്സരം.
രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്. രണ്ടാം ഘട്ടത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗ മത്സരം നടത്തും.












Click it and Unblock the Notifications