ദുബായിലെ വര്‍ക്കിസ്കൂള്‍ പൂട്ടും
ദുബായ്: വര്‍ക്കി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂള്‍ ഈ അധ്യയനവര്‍ഷം കഴിയുന്നതോടെ അടച്ചുപൂട്ടാന്‍ സ്കൂള്‍ മാനേജ്മെന്റ് തീരുമാനിച്ചു. ഇക്കാര്യം അധികൃതര്‍ കത്തിലൂടെ ജീവനക്കാരെയും വിദ്യാര്‍ത്ഥികളുടെ അച്ഛനമ്മമാരെയും അറിയിച്ചു.
ട്യൂഷന്‍ഫീസ് 40 ശതമാനം വര്‍ധിപ്പിക്കാന്‍ യുഎഇ വിദ്യാഭ്യാസവകുപ്പ് അനുവദിക്കാതിരുന്നതാണ് ഈ തീരുമാനമെടുക്കാന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. പ്രവര്‍ത്തനം ഈ അധ്യയനവര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ അനുവദിക്കമെന്ന മാനേജ്മെന്റിന്റെ അപേക്ഷ അവിടുത്തെ സര്‍ക്കാര്‍ അംഗീകരിച്ചു.
ഈ തീരുമാനം 80 അധ്യാപകരെയും 1500 വിദ്യാര്‍ത്ഥികളേയും ബാധിക്കും. വര്‍ക്കി സ്കൂളിലെ അധ്യാപകരില്‍ അധികവും മലയാളികളാണ്. കഴിഞ്ഞ ഏപ്രിലില്‍ അല്‍ ഗര്‍ഹൂദ് എന്ന പുതിയ സ്ഥലത്തേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറ്റിയത് വന്‍ സാമ്പത്തികബാധ്യതവരുത്തിയെന്ന് പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്കി ഗ്രൂപ്പിന്റെ തന്നെ മറ്റ് സ്കൂളുകളായ മോഡേണ്‍ സ്കൂള്‍, ഇംഗ്ലീഷ്ഹൈസ്കൂള്‍, മിലേനിയം സ്കൂള്‍ എന്നിവയില്‍ പ്രവേശനം ലഭിക്കുമെന്ന് മാനേജ്മെന്റ് പറയുന്നു.












Click it and Unblock the Notifications