മടങ്ങിയെത്തുന്ന വിദേശ മലയാളിയ്ക്ക് സുരക്ഷാ പദ്ധതി വരുന്നു
തിരുവനന്തപുരം: മടങ്ങിവരുന്ന വിദേശ മലയാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി ഏര്‍പ്പെടുത്താന്‍ കേരള സര്‍ക്കാര്‍ ആലോചിയ്ക്കുന്നു.
റൂട്ട് എന്നായിരിയ്ക്കും ഇതിന്റെ പേര്. ഒക്ടോബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതിന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ആന്റണി പറഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ചായിരിയ്ക്കും ഈ പദ്ധതി. വിദേശത്ത് നിന്ന് മടങ്ങിവരുന്ന മലയാളികള്‍ക്ക് ഗുണം കിട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ വിശദ വിവരങ്ങള്‍ ആലോചിച്ചിട്ടില്ല. ഇന്‍ഷന്‍സ് കോര്‍പ്പറേഷനുമായി ആലോചിച്ച് പദ്ധതിയ്ക്ക് പൂര്‍ണ്ണ രൂപം നല്‍കും.












Click it and Unblock the Notifications