റിയാദ് സ്കൂള്‍ കമ്മറ്റി തിരഞ്ഞെടുപ്പ് നവം.ഒന്നിന്
റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന്റെ പുതിയ മാനേജിംഗ് കമ്മിറ്റിയെ നവംബര്‍ ഒന്ന് വെള്ളിയാഴ്ച തിരഞ്ഞെടുക്കും.
ഏഴ് സ്ഥാനങ്ങളിലേക്ക് 11 പേരാണ് മത്സരിക്കുന്നത്. ഇവരില്‍ രണ്ടു പേര്‍ മുന്‍ മാനേജിംഗ് കമ്മിറ്റിയിലെ അംഗങ്ങളാണ്. മുന്‍ മാനേജിംഗ് കമ്മിറ്റിയിലെ അഞ്ച് അംഗങ്ങള്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ഇവരില്‍ രണ്ട് പേരെ മത്സരിക്കുന്നതിന് തിരഞ്ഞെടുത്തു.
സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ മലയാളികളാണ്. രണ്ട് പേര്‍ തമിഴ്നാട്ടുകാരും നാല് പേര്‍ ഹൈദരാബാദുകാരുമാണ്.
മുന്‍ മാനേജിഗ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് വോട്ടു ചെയ്യരുതെന്ന് റിയാദ് ഇന്ത്യന്‍ സ്കൂള്‍ പാരന്റ്സ് ഫോറം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പഴയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം മോശപ്പെട്ടതായിരുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.


Click it and Unblock the Notifications