ബഹ്റിനില്‍ സാംസ്കാരിക പൈതൃക പ്രഭാഷണം
ബഹ്റിന്‍: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഹെറിറ്റേജ് ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നവംബര്‍ 13 ബുധനാഴ്ച മുതല്‍ ബഹ്റിനില്‍ സന്ദര്‍ശനം നടത്തും.
കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്റെ ക്ഷണ പ്രകാരമാണ് ഗോപാലകൃഷ്ണന്‍ ബഹ്റിന്‍ സന്ദര്‍ശനം നടത്തുന്നത്. ബഹ്റിനില്‍ മലയാളത്തിലും ഇംഗ്ലീഷിലും ഗോപാലകൃഷ്ണന്‍ പ്രഭാഷണ പരമ്പര നടത്തും.
ഇന്ത്യയുടെ ശാസ്ത്രീയ പൈതൃകം പ്രചരിപ്പിക്കുന്ന തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഹെറിറ്റേജ് ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ലഘുലേഖകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ട്.
ബഹ്റിനിലെ ആദ്യത്തെ പ്രഭാഷണം ബുധനാഴ്ച എട്ട് മണിയ്ക്ക് മനാമയിലെ ഓറിയന്റല്‍ പാലസ് ഹോട്ടലിലാണ്. രണ്ടാമത്തെ പ്രഭാഷണം വ്യാഴാഴ്ച ജുഫൈറിലെ ബഹ്റിന്‍ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സില്‍ നടക്കും. കേരള അസോസിയേഷനാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. മലയാളത്തില്‍ നടത്തുന്ന പ്രഭാഷണം ഇന്ത്യയുടെ പൈതൃകവും വര്‍ത്തമാന ജീവിതത്തിലെ അതിന്റെ സ്വാധീനവും എന്ന വിഷയത്തിലായിരിക്കും.
വെള്ളിയാഴ്ച മൂന്ന് പ്രഭാഷണങ്ങളുണ്ടായിരിക്കും. മനാമയിലെ ബഹ്റിന്‍ കേരളീയ സമാജത്തില്‍ രാവിലെ 10.30ന് ഭാരതീയ ശാസ്ത്ര പൈതൃകം എന്ന വിഷയത്തിലായിരിക്കും ആദ്യത്തെ പ്രഭാഷണം. വൈകീട്ട് നാല് മണിക്ക് മനാമയിലെ ഹിന്ദു കമ്യൂണിറ്റി ഹാളില്‍ രണ്ടാമത്തെ പ്രഭാഷണം നടക്കും. വൈകീട്ട് ഏഴ് മണിക്ക് മൂന്നാമത്തെ പ്രഭാഷണം ഇവിടെ തന്നെ നടക്കും.
പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി മുരളി നായരെ 9462072 എന്ന നമ്പറില്‍ ബന്ധപ്പെടാം.


Click it and Unblock the Notifications