സുരക്ഷാ പദ്ധതിയ്ക്ക് സര്‍ക്കാരിന്റെ അനുമതി
തിരുവനന്തപുരം: വിദേശ മലയാളികള്‍ക്കായി നോര്‍ക്ക രൂപം നല്‍കിയ സാമൂഹിക സുരക്ഷാ പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഔപചാരികമായ അനുമതി നല്‍കി.
ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശത്തു നിന്നു മടങ്ങിയെത്തുന്ന വിദേശ മലയാളികള്‍ക്ക് ഒരു നിശ്ചിത മാസവരുമാനം ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതി.
റൂട്ട്സ് എന്ന കമ്പനിയായിരിക്കും എല്‍ ഐ സിയുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലേക്ക് ആളെ ചേര്‍ക്കുന്നതിന് കമ്പനിയ്ക്ക് എല്‍ ഐ സിയില്‍ നിന്നും കമ്മിഷന്‍ ലഭിക്കും.
കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ പദ്ധതി കൂടുതല്‍ സഹായകരമാവുക.
പദ്ധതിയില്‍ ചേരുന്ന അംഗത്തിന് 40 വയസ് പൂര്‍ത്തിയായാല്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. സ്വാഭാവിക മരണം സംഭവിച്ചാല്‍ അംഗത്തിന്റെ ആശ്രിതര്‍ക്ക് സഹായം ലഭിക്കും. അപകട മരണം സംഭവിച്ചാല്‍ അംഗത്തിന്റെ അടുത്ത ബന്ധുവിന് ഇരട്ടി പണം ലഭിക്കും.
പദ്ധതിയില്‍ ചേരാന്‍ അപേക്ഷകള്‍ റൂട്ട്സിലാണ് സമര്‍പ്പിക്കേണ്ടത്.












Click it and Unblock the Notifications