ദുബായില്‍ ഓക്സിജന്‍ പാര്‍ലര്‍ തുടങ്ങി
ദുബായ്: യു ഇ എയിലെ ആദ്യത്തെ ഓക്സിജന്‍ പാര്‍ലര്‍ ദുബായില്‍ തുടങ്ങി. ഒക്ടോബര്‍ 28നാണ് ഒ2 വേള്‍ഡ് എന്ന പേരില്‍ ഓക്സിജന്‍ പാര്‍ലര്‍ ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
തുടര്‍ച്ചയായ മണിക്കൂറുകളിലെ കഠിനാധ്വാനം, ദീര്‍ഘയാത്ര, മലിനവായു ശ്വസിക്കുന്നതു മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍... നഗരത്തിലെ ഈ ദൈനം ദിന ജീവിതം മാനസികമായ പിരിമുറക്കവുമാണ് അതിക്ഷീണവുമാണ് നല്‍കുന്നത്. ഓക്സിജന്‍ പാര്‍ലര്‍ ഇതില്‍ നിന്നെല്ലാം സമാശ്വാസം കണ്ടെത്താന്‍ സഹായിക്കുന്നുവെന്നാണ് ഒ2 വേള്‍ഡ് അധികൃതര്‍ അവകാശപ്പെടുന്നത്.
95 ശതമാനം ഓക്സിജനുള്ള ശുദ്ധവായു 20 മിനുട്ടോളം ശ്വസിക്കാനുള്ള സംവിധാനമാണ് ഓക്സിജന്‍ പാര്‍ലറില്‍ ഒരുക്കിയിരിക്കുന്നത്. ശുദ്ധീകരിച്ച് 95 ശതമാനവും ഓക്സിജന്‍ മാത്രമാക്കി തീര്‍ത്ത വായുവാണ് ഓക്സിജന്‍ പാര്‍ലറില്‍ ശ്വസിക്കാനാവുക. 20 മിനുട്ടോളം ഓക്സിജന്‍ ശ്വസിക്കുന്നതിലൂടെ ശരീരത്തിന്റെ ആയാസം അയയുകയും മാനസികമായ ഉല്ലാസം ലഭിക്കുകയും ചെയ്യുന്നു. പിന്നീട് 15 മിനുട്ടോളം ഇലക്ട്രോണിക് മസാജ്. പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഈ ശീലം ഉപയോഗിക്കാവുന്നതാണെന്ന് ഓക്സിജന്‍ പാര്‍ലര്‍ അധികൃതര്‍ അവകാശപ്പെടുന്നത്.
ബര് ദുബായിലെ ബാങ്ക് സ്ട്രീറ്റില്‍ ഹോട്ടല്‍ ഫോര്‍ പോയിന്റ്സ് ഷെറാട്ടോണിന് എതിര്‍വശത്ത ആത്രിയം സെന്ററിലാണ് ഒ2 വേള്‍ഡ്. 20 മിനുട്ട് നേരത്തെ ഓക്സിജന്‍ ശ്വസനവും 15 മിനുട്ട് നേരത്തെ ഇലക്ട്രോണിക് മസാജുമാണ് പാര്‍ലറില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 75 ദഹ്റം ആണ് ഇതിനുള്ള ഫീസ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications