മൂന്നു ദിവസത്തിനുള്ളില്‍ ദുബായ്വിസ
ദുബായ്: അപേക്ഷ നല്കിയാല്‍ മൂന്നു ദിവസത്തിനുള്ളില്‍ സന്ദര്‍ശക വിസ നല്കാന്‍ ദുബായ് സര്‍ക്കാര്‍ തീരുമാനിച്ചു. ജനവരിയില്‍ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍ മുന്നില്‍ കണ്ടാണ് ഈ പദ്ധതി. ഷോപ്പിംഗ് ഫെസ്റിവല്‍ നടക്കുന്ന ഒരു മാസക്കാലത്തേക്ക് മാത്രമാണ് ഈ പദ്ധതി നിലവിലുണ്ടായിരിക്കുക.
ഈ പദ്ധതി പ്രകാരം സ്പോണ്‍സറുടെ ആവശ്യമില്ല. സന്ദര്‍ശകവിസ ലഭ്യമാക്കുന്നതിന് ഇന്ത്യയില്‍ പ്രത്യേക ഓഫീസ് ഉടന്‍ തുറക്കുമെന്നും ദുബായ് വൃത്തങ്ങള്‍ അറിയിച്ചു.
ദുബായിലെ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഷോപ്പിംഗ് ഫെസ്റിവലോടനുബന്ധിച്ച് പ്രത്യേക യാത്രാ പാക്കേജ് പ്രഖ്യാപിച്ചു. 599 ഡോളര്‍ നല്കിയാല്‍ അഞ്ചു ദിവസം ദുബായില്‍ യാത്ര ചെയ്യാം.












Click it and Unblock the Notifications