വെസ്റ്വുഡില് മലയാളി വൈദികന്
വെസ്റ്വുഡ്: മലയാളിയായ ഫാദര്‍ മാത്യുവാണ് വെസ്റ്വുഡിലെ സ്നോസ് കാത്തലിക് പള്ളിയിലെ പുതിയ വൈദികന്.
കാലിഫോര്‍ണിയയിലെ കര്മിച്ചല് ഇടവകയില്‍ വൈദികനായിരുന്ന ഫാദര്‍ മാത്യു ബിഷപ്പിന്റെ നിര്‍ദേശ പ്രകാരമാണ് വെസ്റ് വുഡില്‍ പുരോഹിതനായെത്തിയത്.
മധ്യഇന്ത്യയിലെ റായിപൂരിലാണ് ഫാദര്‍ മാത്യു വൈദികവൃത്തി തുടങ്ങിയത്. 11 വര്‍ഷത്തോളം റായിപൂരില്‍ വൈദികനായി സേവനമനുഷ്ഠിച്ചു. ലോകം കാണണമെന്ന ആഗ്രഹം മനസിലുദിച്ചതോടെയാണ് മാത്യു ഇന്ത്യയ്ക്ക് പുറത്തേക്ക് പോയത്.
ഫാദര്‍ മാത്യുവും മറ്റൊരു വൈദികനും മിഷണറി പ്രവര്‍ത്തനത്തിന് കരിബിയന്‍ ദ്വീപ് തിരഞ്ഞെടുത്തു. 10 വര്‍ഷത്തോളം ഫാദര്‍ മാത്യു കരിബിയന്‍ ദ്വീപുകളില്‍ തുടര്‍ന്നു. റായിപൂരില്‍ ആവശ്യത്തിന് വൈദികരുണ്ടെന്നതിനാല് ഫാദര്‍ മാത്യു അങ്ങോട്ടേക്ക് തിരിച്ചുപോയില്ല. തനിക്ക് മടങ്ങിപോവാമായിരുന്നെങ്കിലും തന്റെ മാത്രം താത്പര്യത്തിന് വേണ്ടിയായിരിക്കും അതെന്നതിനാല്‍ മടങ്ങിപോവേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഫാദര്‍ മാത്യു പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പാണ് ഫാദര്‍ മാത്യു കാലിഫോര്‍ണിയയിലെത്തിയത്. കനത്ത മഞ്ഞുള്ള സ്ഥലത്താണ് ഇപ്പോള്‍ ജോലി ചെയ്യേണ്ടത്. വെസ്റ് വൂഡില്‍. ബിഷപ്പിന്റെ നിര്‍ദേശം നിരസിക്കാനുള്ള സ്വാതന്ത്യ്രമുണ്ടെങ്കിലും ഒരു മിഷണറി എന്ന നിലയില്‍ താന്‍ അനുസരിക്കുകയായിരുന്നുവെന്ന് ഫാദര്‍ മാത്യു പറഞ്ഞു.
വെസ്റ്വുഡിലെത്തിയപ്പോഴേക്കും ഫാദര്‍ മാത്യുവില്‍ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ലോകം കാണണമെന്ന ആഗ്രഹവുമായി ഇന്ത്യയ്ക്ക് പുറത്തേക്ക് പോയ ഫാദര്‍ മാത്യുവിന് ഇപ്പോള്‍ വിദൂര സ്ഥലങ്ങളിലേക്ക് പോവാന്‍ താത്പര്യമില്ല.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications