കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലെ വിദ്യാഭ്യാസനിലവാരം പോര

  • By Staff
Google Oneindia Malayalam News

ബഹറിന്‍: ഗള്‍ഫിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസനിലവാരം പോരെന്ന് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്കൂള്‍(ടിഐഎസ്) ഡയറക്ടര്‍ ജി. വിജയരാഘവന്‍. ടിഐഎസിനെക്കുറിച്ച് ബോധവല്ക്കരണം നടത്താന്‍ ബഹറിനിലെത്തിയ വിജയരാഘവന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

ഗള്‍ഫിലെ വിദ്യാഭ്യാസനിലവാരം ഇന്ത്യയിലേതിനേക്കാള്‍ താഴെയാണ്. ഇതുകൊണ്ടാണ് ഇന്ത്യയിലെ കുട്ടികളുമായി മത്സരിക്കേണ്ടി വരുമ്പോള്‍ പ്രവേശനപരീക്ഷകളിലും മറ്റും ഗള്‍ഫിലെ കുട്ടികള്‍ പിന്തള്ളപ്പെടുന്നത്. ഗള്‍ഫില്‍ കുട്ടികള്‍ ഒരു ചെറിയ സംഘവുമായാണ് പരസ്പരം മത്സരിക്കുന്നത്. അതുകൊണ്ട് ഗള്‍ഫില്‍ മറ്റുകുട്ടികളെ അപേക്ഷിച്ച് കൂടുതല്‍ മാര്‍ക്ക്നേടുമ്പോള്‍ അവര്‍ കൂടുതല്‍ മെച്ചപ്പെട്ടവരാണെന്ന് സ്വയം കരുതുന്നു. എന്നാല്‍ ഇന്ത്യയില്‍ മുന്‍നിരയിലെത്താന്‍ കൂടുതല്‍ കുട്ടികളുമായി മത്സരിക്കേണ്ടിവരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ശരിക്കും മുന്‍പന്തിയിലെത്തുന്നു.- വിജയരാഘവന്‍ പറഞ്ഞു.

ഗള്‍ഫിലെ കുട്ടികള്‍ ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്നകന്ന് വളരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സുരക്ഷിതമായ അന്തരീക്ഷം കുട്ടികളുടെ സമ്പൂര്‍ണ്ണവികാസത്തെ തടയും. സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ സ്കൂളില്‍ നിന്ന് തിരിച്ചെത്തിയാല്‍ പിന്നെ ട്യൂഷന് പോകുന്നു, അല്ലെങ്കില്‍ വീട്ടില്‍ തന്നെ ചെലവഴിക്കുന്നു. ഇതുവഴി അവര്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകലുന്നു. ദാരിദ്യ്രമോ കഷ്ടപ്പാടുകളോ അറിയാതെ വളരുന്നതിനാല്‍ വിപരീത സാഹചര്യത്തിലെത്തിയാല്‍ ജീവിതം മുന്നോട് നീക്കുവാന്‍ ഇവര്‍ കൂടുതല്‍ ബുദ്ധിമുട്ടും. - വിജയരാഘവന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X