Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ധുക്കള്‍ക്ക് ഒരു മാസത്തെ വിസ അനുവദിക്കും

മനാമ: ബഹ്റിനില്‍ സന്ദര്‍ശന വിസ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ബഹ്റിനില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് മക്കളെയും മറ്റ് ബന്ധുക്കളെയും ഒരു മാസത്തെ സന്ദര്‍ശന വിസയില്‍ ബഹ്റിനിലേക്ക് കൊണ്ടുവരാം.

സ്പോണ്‍സേഡ് സന്ദര്‍ശന വിസ നേരത്തെ അനുവദിച്ചിരുന്നത് ഒരു മാസത്തേക്കാണ്. ഇത് ഓരോ മാസവും പുതുക്കാമായിരുന്നു. ആറ് മാസം വരെ വിസ പുതുക്കുന്നത് അനുവദിച്ചിരുന്നു.

എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ സന്ദര്‍ശനവിസ ഒരാഴ്ച കാലത്തേക്കായി ചുരുക്കി. ഇത് ഒരു ആഴ്ചയിലേക്ക് കൂടി പുതുക്കാം. ഒരു തവണ മാത്രമേ പുതുക്കല്‍ അനുവദിക്കുകയുള്ളൂ.

കുടുംബവിസയുള്ളവര്‍ക്ക് ഈ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയാണെന്ന് ഇമിഗ്രേഷന്‍ ആന്റ് പാസ്പോര്‍ട്ടി അണ്ടര്‍ സെക്രട്ടറി ഷെയിക്ക് റഷിദ് ബിന്‍ ഖലിഫ അല്‍ ഖലിഫ അറിയിച്ചു. കുടുംബവിസയുളളവര്‍ക്ക് നാട്ടില്‍ നിന്നും ബന്ധുക്കളെ ഒരു മാസത്തെ സന്ദര്‍ശന വിസയില്‍ ബഹ്റിനിലേക്ക് കൊണ്ടുവരാം.

ഒരാഴ്ചയില്‍ കൂടുതല്‍ സമയത്തേക്ക് സന്ദര്‍ശന വിസ ആവശ്യമുള്ള നിര്‍മാണ കമ്പനികള്‍ താത്കാലിക എംപ്ലോയ്മെന്റ് വിസയ്ക്ക് അപേക്ഷിക്കണമെന്ന് ഷെയിക്ക് റഷീദ് പറഞ്ഞു. പുതിയ നിബന്ധനകള്‍ സന്ദര്‍ശന വിസയ്ക്ക് മാത്രമേ ബാധകമായുള്ളൂ. ടൂറിസ്റ് വിസകള്‍ അനുവദിക്കുന്നതിന് ഈ നിബന്ധനകള്‍ ബാധകമല്ല. ഒരു മാസത്തെ ബിസിനസ് വിസയും അനുവദിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+